ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂര്‍ ദിനാചരണം സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ നടത്തി.
വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പുഷ്പാര്‍ച്ചന നടത്തുകയും ദിനാചരണസന്ദേശം നല്‍കുകയും ചെയ്തു.
അസി. വികാരി ഫാ. ലിന്റോ കാരേക്കാടന്‍, കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ, സെക്രട്ടറി എം.വി. ആന്റണി, ട്രഷറര്‍ യേശുദാസ് ജെ. മാമ്പിള്ളി, വൈസ് പ്രസിഡന്റുമാരായ അനഹ ജാക്സണ് ചെറുപുന്നം, ജോസ്ലിന് ജോസ്, ജോയിന്റ്് സെക്രട്ടറി അനറ്റ് മരിയ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.